ADVERTISEMENT

റോം ∙ യുക്രെയ്നിനെതിരെ പോരാടാൻ ഉത്തര കൊറിയ റഷ്യയിലേക്കു സൈന്യത്തെ അയച്ചതിനു തെളിവു ലഭിച്ചെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. റഷ്യയ്ക്കൊപ്പം ചേർന്ന് യുക്രെയ്നെതിരെ യുദ്ധം ചെയ്യാനാണ് ഉത്തര കൊറിയ ഒരുങ്ങുന്നതെങ്കിൽ അത് വളരെ ഗൗരവതരമാണെന്ന് ഓസ്റ്റിൻ പറഞ്ഞു.

12000 ഓളം സൈനികരുള്ള രണ്ട് ഉത്തര കൊറിയൻ സേനാ യൂണിറ്റുകൾ റഷ്യയ്ക്കൊപ്പം ചേർന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞതിന് അനുബന്ധമായി, എന്താണ് അവിടെ സംഭവിക്കുകയെന്ന് തങ്ങൾ നിരീക്ഷിക്കുകയാണെന്നും ഓസ്റ്റിൻ പറഞ്ഞു. ‘ഉത്തര കൊറിയയും റഷ്യയും യുദ്ധ പങ്കാളികളായാൽ, റഷ്യക്കൊപ്പം പോരാടാൻ ഉത്തര കൊറിയ തീരുമാനിച്ചാൽ അത് വളരെയേറെ ഗുരുതരമായ സ്ഥിതിയാണ്’ – ഓസ്റ്റിൻ പറഞ്ഞു.

English Summary:

North Korea Deploys 12,000 Troops to Aid Russia in Ukraine War, US Confirms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com