ADVERTISEMENT

ബെംഗളൂരു∙ കർണാടക ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി (98) അന്തരിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്തിയത് പുട്ടസ്വാമിയാണ്. അദ്ദേഹത്തിന്റെ ഹർജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുണ്ടായത്. ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 

1977ലാണ് പുട്ടസ്വാമി കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായത്. 1986ൽ വിരമിച്ചു. ശേഷം ബെംഗളൂരുവിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വൈസ് ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ചു. 1926ൽ ബെംഗളൂരുവിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ജസ്റ്റിസ് പുട്ടസ്വാമി ജനിച്ചത്. പഴയ മൈസൂർ ഹൈക്കോടതിയിൽ അഭിഭാഷകനായും പിന്നീട് മുതിർന്ന സർക്കാർ അഭിഭാഷകനായും പുട്ടസ്വാമി എൻറോൾ ചെയ്തു.

English Summary:

Former High Court judge K.S. Puttaswamy passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com