ADVERTISEMENT

കോഴിക്കോട്∙ തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പൂരം കലക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ബിജെപിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ‘‘പൂരം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം പൂരം കലങ്ങിയില്ല എന്നു ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നു. ഇനി അന്വേഷണത്തിന് എന്തു പ്രസക്തി? അന്വേഷണ സംഘം മുഖ്യമന്ത്രി പറഞ്ഞതിന് അപ്പുറം പോവുകയുമില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ സിപിഐ നയം വ്യക്തമാക്കണം. 

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഡിസിസി നല്‍കിയ കത്ത് ഇപ്പോള്‍ അടഞ്ഞ അധ്യായമാണ്. അതേക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സ്ഥാനാർഥി നിര്‍ണയത്തില്‍ സ്വാഭാവികമായി എതിരഭിപ്രായങ്ങള്‍ ഉണ്ടാകും. എന്നാല്‍ എഐസിസി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ അതിലൊന്നും കാര്യമില്ല. യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്തുണ്ട്.’’ - ചെന്നിത്തല പറഞ്ഞു.

English Summary:

Ramesh Chennithala Slams Pinarayi Vijayan for "Aiding BJP" in Thrissur Pooram Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com