ADVERTISEMENT

കണ്ണൂര്‍∙ നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗം അറിഞ്ഞത് കലക്ടർ പറഞ്ഞിട്ടാണെന്നും  യോഗത്തിൽ പങ്കെടുക്കാൻ കലക്ടർ വിളിച്ചെന്നും അന്വേഷണ സംഘത്തിനു ദിവ്യയുടെ മൊഴി. യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചത് അഴിമതിക്കെതിരെയാണ്. തനിക്കുണ്ടായിരുന്നത് നല്ല ഉദ്ദേശ്യമായിരുന്നുവെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. 

എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും ദിവ്യ പറഞ്ഞു. കൈക്കൂലി ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നൽകിയില്ല. മൂന്നു മണിക്കൂറാണ് ദിവ്യയെ ചോദ്യം ചെയ്തത്. ചോദ്യങ്ങൾക്കെല്ലാം ദിവ്യ മറുപടി നൽകിയെന്നാണ് അന്വേഷസംഘം പറയുന്നത്.

നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ഉദ്യോഗസ്ഥർ നാളെ മലയാലപ്പുഴയിലെ നവീന്റെ വീട്ടിലെത്തും. റിമാൻഡിലുള്ള ദിവ്യയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നൽകണോ എന്നതിൽ അന്വേഷണ സംഘത്തിന്‍റെ  തീരുമാനം ഇന്നുണ്ടായേക്കും. പ്രത്യേക അന്വേഷണ സംഘം ഇന്ന്  യോഗം ചേരും.

English Summary:

Divya's statement that the farewell meeting was known from the collector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com