ADVERTISEMENT

കൊച്ചി∙ ‘ഒറ്റ തന്ത’ പ്രയോഗം സിനിമയിൽ പറ്റുമെന്നും രാഷ്ട്രീയത്തിൽ പറ്റില്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ‘‘രാഷ്രീയത്തിൽ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ല, അത് സിനിമയിൽ പറ്റും. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസ്‌ എന്ന തന്ത കൂടിയുണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎൻഎ ടെസ്റ്റ്‌ ഫലം പുറത്തു വിട്ടോ. അപ്പോൾ അറിയാം കാര്യങ്ങൾ’’ – മുഹമ്മദ് റിയാസ് പറഞ്ഞു. യുഡിഎഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാർക്കറ്റിങ് മാനേജർ ആവുകയാണ്. സിബിഐക്ക് വിശേഷണം കൂട്ടിൽ അടച്ച തത്ത എന്നാണെന്നും റിയാസ് പറഞ്ഞു.

അതേസമയം, തന്തയ്ക്ക് പറയുമ്പോൾ തന്തയുടെ തന്തയ്ക്കാണ് പറയേണ്ടതെന്നും അത് പറയുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

English Summary:

Congress Role in Suresh Gopi's Thrissur Win: Muhammad Riyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com