ADVERTISEMENT

ചങ്ങനാശേരി∙ അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി. കത്തീഡ്രൽ ദേവാലയാങ്കണത്തിൽ പ്രത്യേകം ഒരുക്കിയ ദേവാലയത്തിൽ നടന്ന ശുശ്രൂഷ ഏൽക്കൽ ചടങ്ങിൽ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. രാവിലെ 8.45ന് അരമനയിൽനിന്ന് നിയുക്ത ആർച്ച് ബിഷപ്പും ബിഷപ്പുമാരും കത്തീഡ്രൽ ദേവാലയാങ്കണത്തിൽ എത്തി. തുടർന്ന് അവർ തിരുവസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയായി സ്ഥാനാരോഹണ ശുശ്രൂഷ വേദിയിലേക്ക് ആഗതരായി. ഈ സമയം നൂറ്റൊന്ന് ആചാര വെടികളും പള്ളിമണികളും മുഴങ്ങി. ഒൻപതരയോടെ ചടങ്ങുകൾ തുടങ്ങി. ചങ്ങനാശേരി ആർച് ബിഷപ് മാർ ജോസഫ് പെരൂന്തോട്ടം സ്വാഗതമോതി. ഇത്രയും കാലം സഭയും സമൂഹവും നൽകിയ പിന്തുണയ്ക്കു നന്ദിയും പറഞ്ഞു.

മാർ തോമസ് തറയിൽ. ചിത്രം: ജിൻസ് മൈക്കിൾ/മനോരമ
മാർ തോമസ് തറയിൽ. ചിത്രം: ജിൻസ് മൈക്കിൾ/മനോരമ

നിയുക്ത ആർച്ച് ബിഷപ്പിനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. അംശവടിയും നൽകി പ്രത്യേകം തയാറാക്കിയ സിംഹാസനത്തിൽ ഇരുത്തി. തുടർന്ന് അതിരൂപതയിലെ 18 ഫെറോനകളിലെയും നേതൃസ്ഥാനത്തെ വൈദികർ എത്തി അദ്ദേഹത്തോടു വിധേയത്വം പ്രഖ്യാപിക്കുന്ന ചടങ്ങു നടന്നു. തുടർന്ന് ആർച്ച് ബിഷപ് മാർ തോമസ് തറയിലിന്റെ മുഖ്യ കാർമിത്വത്തിൽ കുർബാന അർപ്പണം നടന്നു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പെരുന്തോട്ടം എന്നിവർ സഹകാർമികരായി. ആർച്ച്ബിഷപ് ഡോ. തോമസ് ജെ.നെറ്റോ സന്ദേശം നൽകും. കുർബാനയ്ക്കുശേഷം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലിയോപോൾദോ ജിറെല്ലി പ്രസംഗിക്കും. പതിനായിരത്തോളം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പന്തൽ നിറഞ്ഞുകവിഞ്ഞ നിലയിൽ വിശ്വാസിസമൂഹം ചടങ്ങുകൾക്കു സാക്ഷികളായി.

മാർ റാഫേൽ തട്ടിൽ, മാർ തോമസ് തറയിൽ. ചിത്രം: ജിൻസ് മൈക്കിൾ/മനോരമ
മാർ റാഫേൽ തട്ടിൽ, മാർ തോമസ് തറയിൽ. ചിത്രം: ജിൻസ് മൈക്കിൾ/മനോരമ
English Summary:

Mar Thomas Tharayil ordained as the new Archbishop of Changanassery Archdiocese. The ceremony was attended by high-ranking officials, including the Vatican Ambassador to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com