സർദാർ വല്ലഭായ് പട്ടേലിനെ അനുസ്മരിച്ച് രാജ്യം; പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി
Mail This Article
×
അഹമ്മദാബാദ്∙ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ ഏകതാ നഗറിൽ നടന്ന രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ പ്രധാനമന്ത്രി ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒൻപത് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിങ് സംഘങ്ങൾ, വിവിധ സേനകൾ, നാഷണൽ കേഡറ്റ് കോർപ്‌സ്, മാർച്ചിങ് ബാൻഡ് എന്നിവ ഉൾപ്പെടുന്ന ഏകതാ ദിവസ് പരേഡ് നരേന്ദ്ര മോദി നിരീക്ഷിച്ചു.
ബിഎസ്എഫ്, സിആർപിഎഫ് പുരുഷ-വനിതാ ബൈക്കർമാരുടെ ഡെയർഡെവിൾ ഷോ, ബിഎസ്എഫിന്റെ ഇന്ത്യൻ ആയോധന കലകളുടെ പ്രദർശനം, സ്കൂൾ കുട്ടികളുടെ ബാൻഡ് പ്രകടനം, ഇന്ത്യൻ വ്യോമസേനയുടെ ‘സൂര്യ കിരൺ’ ഫ്ലൈപാസ്റ്റ് എന്നിവയും ചടങ്ങിന്റെ ഭാഗമായി.
English Summary:
PM Modi Honors Sardar Vallabhbhai Patel
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.