ADVERTISEMENT

പത്തനംതിട്ട ∙ ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടേറിയറ്റംഗവുമായ റിയാസ് റഫീക്കിന്റെ പിറന്നാൾ ആഘോഷത്തിൽ എംഡിഎംഎ കേസിലെയും കഞ്ചാവു കേസിലെ പ്രതികളും പങ്കെടുത്തതായി ആരോപണം. വ്യാഴാഴ്ച രാത്രിയിൽ പറക്കോട്ടാണ് റിയാസിന്റെ പിറന്നാൾ ആഘോഷവും ദീപാവലി ആഘോഷവും നടന്നത്. ഈ ആഘോഷത്തിലാണ് പന്തളത്തു നിന്ന് 154 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ പ്രതി രാഹുൽ, കഞ്ചാവു കേസിലെ പ്രതി അജ്മൽ എന്നിവരും പങ്കെടുത്തത്.

കേക്കു മുറിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷം. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ആഘോഷത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അനന്തു മധുവും പറക്കോട് മേഖലയിലെ ബ്രാഞ്ച് സെക്രട്ടറിമാരും പങ്കെടുത്തിരുന്നു. കാപ്പാ കേസുകളിലെ പ്രതികളും ഉൾപ്പെട്ടിരുന്നതായും വിവരമുണ്ട്. ഇതു സംബന്ധിച്ച് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു.

English Summary:

Drug Case Suspects Spotted at DYFI Leader's Birthday Celebration, Police Investigate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com