ADVERTISEMENT

ജറുസലം ∙ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യാപക ബോംബാക്രമണത്തിൽ 46 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിക്കു നേരെ ഇസ്രയേൽ ബോംബാക്രമണത്തിൽ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം തകർന്നു. ആശുപത്രി ജീവനക്കാർക്ക് പരുക്കേറ്റു. 

കമാൽ അദ്‌വാൻ ആശുപത്രി ഹമാസ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും നിരവധി തീവ്രവാദികൾ അവിടെ ഒളിപ്പിച്ചിരിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു. എന്നാൽ ആരോഗ്യ മന്ത്രാലയവും ഹമാസും ആരോപണം നിഷേധിച്ചു. 

മധ്യ ഗാസയിലെ നുസൈറാത്ത് ക്യാംപിലെ രണ്ട് വീടുകൾക്കു നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ടു പ്രദേശിക മാധ്യമപ്രവർത്തകർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 43,163 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,01,510 പേർക്കു പരുക്കേറ്റു.

English Summary:

Israel military strikes across Gaza including hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com