ADVERTISEMENT

ന്യൂഡൽഹി ∙ താമരപ്പൂവും മയിൽവർണവും മുദ്ര പാകിയ ഇന്ത്യൻ ഫാഷന്റെ വിശ്വപ്രസിദ്ധമായ കയ്യൊപ്പിനു വിട. പരമ്പരാഗത ഇന്ത്യൻ വസ്ത്രസങ്കൽപങ്ങൾക്ക് ആധുനികതയുടെ സ്പർശം നൽകിയ ആവിഷ്കാരങ്ങളുമായി ലോകത്തെ വിസ്മയിപ്പിച്ച ഫാഷൻ ഡിസൈനർ രോഹിത് ബാൽ (63) അന്തരിച്ചു. ബോളിവുഡ് താരങ്ങൾക്കു പ്രിയങ്കരനായ ഇന്ത്യൻ ഫാഷൻ ഡിസൈനിങ്ങിലെ ഇതിഹാസമാണ് അരങ്ങൊഴിഞ്ഞത്. 

ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗമായിരുന്ന ബാൽ കശ്മീർ സ്വദേശിയാണ്. ഏതാനും മാസങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ആശുപത്രിവാസം വേണ്ടിവന്നിരുന്നെങ്കിലും തുടർന്ന് ജോലിയിൽ തിരികെയെത്തിയിരുന്നു. ഡൽഹിയിൽ കഴിഞ്ഞ മാസം നടന്ന ലാക്മെ ഇന്ത്യ ഫാഷൻ വീക്കിൽ ബാലിന്റെ സൃഷ്ടികളുണ്ടായിരുന്നു. അവസാനത്തെ ഷോയും അതായിരുന്നു. റാംപിൽ കാലിടറി വീഴാൻ‍ തുടങ്ങിയതിനു പിന്നാലെ അനാരോഗ്യം വീണ്ടും ചർച്ചയായി. 

(1) ഡൽഹിയിൽ ഒക്ടോബർ 13നു നടന്ന ലാക്മെ ഫാഷൻവീക്ക് ഗ്രാൻഡ് ഫിനാലെയിൽ നടി അനന്യ പാണ്ഡെയുടെ കൂടെ രോഹിത് ബാൽ. ചിത്രം: പിടിഐ (2) (ചിത്രം: എപി)
(1) ഡൽഹിയിൽ ഒക്ടോബർ 13നു നടന്ന ലാക്മെ ഫാഷൻവീക്ക് ഗ്രാൻഡ് ഫിനാലെയിൽ നടി അനന്യ പാണ്ഡെയുടെ കൂടെ രോഹിത് ബാൽ. ചിത്രം: പിടിഐ (2) (ചിത്രം: എപി)

സൗന്ദര്യതലത്തിൽ മാത്രമല്ല, സാംസ്കാരിക സവിശേഷത കൊണ്ടും പകരം വയ്ക്കാനാകാത്തതായിരുന്നു രോഹിത് ബാലിന്റെ വസ്ത്രശേഖരം. ഓരോ സൃഷ്ടിയിലും ഇന്ത്യൻ നെയ്ത്തുപാരമ്പര്യങ്ങൾക്കു പ്രാമുഖ്യം നൽകി. പമേല ആൻഡേഴ്സനും ഉമ തർമനും ഉൾപ്പെടെയുള്ള ഹോളിവുഡ് സെലിബ്രിറ്റികളും ബാലിന്റെ ഡിസൈനുകൾ അണിഞ്ഞിട്ടുണ്ട്.

English Summary:

Legendary Designer Rohit Bal Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com