ADVERTISEMENT

ന്യൂഡൽഹി∙ സൈബർ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കാനഡയുടെ പുതിയ നീക്കം. ഇന്ത്യയെ രാജ്യാന്തരതലത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഒരു തെളിവുകളുമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കാനഡയുടെ പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയെ സൈബർ എതിരാളികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സർക്കാർ സ്പോൺസർ ചെയ്യുന്നവർ ചാരപ്രവർത്തനത്തിനായി കാനഡയുടെ ഔദ്യോഗിക നെറ്റ്‌വർക്കുകൾ ലക്ഷ്യമിടുകയാണെന്നാണ് റിപ്പോർട്ടിലെ ആരോപണം. ആഗോളതലത്തിൽ പുതിയ അധികാരകേന്ദ്രങ്ങളാകാൻ ശ്രമിക്കുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങൾ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബർ പ്രോഗ്രാമുകൾ നിർമിക്കുകയാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.

‘‘ഇന്ത്യയെ ആക്രമിക്കാനുള്ള കാനഡയുടെ മറ്റൊരു തന്ത്രമാണിത്. മറ്റു രാജ്യങ്ങളുടെ അഭിപ്രായം ഇന്ത്യയ്ക്കെതിരെ തിരിയ്ക്കാൻ കാനഡ ശ്രമം നടത്തിയിരുന്നതായി അവരുടെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകളില്ലാതെയാണ് സ്ഥിരമായി കാനഡ ആരോപണങ്ങൾ ഉന്നയിക്കുന്നത്’’– വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. നേരത്തെ നിജ്ജർ വധത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ കാനഡയെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

English Summary:

Canada Declares India a "Cyber Adversary," Sparking Diplomatic Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com