ADVERTISEMENT

പാലക്കാട് ∙ ഷൊർണൂരിൽ ട്രെയിൻ തട്ടി പാലത്തിൽനിന്നു ഭാരതപ്പുഴയിലേക്ക് വീണ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തി. വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലത്തു വാടകയ്ക്കു താമസിക്കുന്ന സേലം അയോധ്യാപട്ടണം അടിമലൈപുത്തൂർ സ്വദേശികളായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), വള്ളിയുടെ ബന്ധു റാണി (45) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ലഭിച്ചിരുന്നു. റാണിയുടെ ഭർത്താവാണ് ലക്ഷ്മണൻ (48). ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെയാണ് നാലുപേരും അപകടത്തിൽപ്പെട്ടത്.

അപകടം നടന്ന റെയിൽവേ ട്രാക്കിന് താഴെ നടത്തിയ തിരച്ചിലിലാണ് ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ട്രെയിൻ തട്ടിയ പരുക്കുകൾ ശരീരത്തിൽ ഇല്ലെന്നാണ് പരിശോധനാസംഘം പറയുന്നത്. രക്ഷപ്പെടാൻ വേണ്ടി പുഴയിലേക്ക് ചാടിയതാകാമെന്നും കരുതുന്നു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടുകൂടിയാണ് ഷൊർണൂർ റെയിൽവേ പാലത്തിനു മുകളിൽനിന്ന് 4 പേരെ ട്രെയിൻ തട്ടിയത്.

shornur-train-lekshman-body
ലക്ഷ്മണന്റെ മൃതദേഹം (Photo Special arrangement)

പുഴയുടെ മറുകരയിൽ വള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നു മാലിന്യം എടുത്തു നടന്നു വരികയായിരുന്ന 10 തൊഴിലാളികളിൽ 4 പേരാണ് അപകടത്തിൽപെട്ടത്. വളവായതിനാൽ ട്രെയിൻ എത്തിയത് ഇവർ കണ്ടില്ല. 

English Summary:

Missing Man's body found after Shoranur railway track accident on Bharathapuzha River Bridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com