ADVERTISEMENT

മലപ്പുറം ∙ കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 433 ഗ്രാം സ്വര്‍ണമിശ്രിതം പൊലീസ് പിടികൂടി. യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ 2 പേരെയും കസ്റ്റഡിയിലെടുത്തു. 4ന് രാവിലെ റിയാദില്‍നിന്നു വന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു സ്വർണം കടത്തിയത്. തിരൂര്‍ താനാളൂര്‍ സ്വദേശി മുഹമ്മദലി (36) പിടിയിലായി. സ്വര്‍ണം മിശ്രിതരൂപത്തിൽ 3 കാപ്സ്യൂളുകളിലാക്കി പാക്ക് ചെയ്ത് ശരീരത്തിൽ ഒളിപ്പിച്ചാണ്  വിദേശത്തുനിന്ന് ഇയാൾ വന്നത്.

സ്വര്‍ണം സ്വീകരിക്കാന്‍ കാത്തുനിന്ന ഓമശ്ശേരി മാനിപുരം സ്വദേശികളായ സിറാജുദ്ദീന്‍ (42), സലാം (35) എന്നിവരെയും കസ്റ്റഡിയിലെടുത്തു. സ്വർണത്തിനു വിപണിയില്‍ 32 ലക്ഷത്തിലേറെ രൂപ വില വരും. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. വിമാനത്താവള പരിസരത്തുനിന്നും രണ്ടാഴ്ചയ്ക്കിടെ പൊലീസ് പിടികൂടുന്ന രണ്ടാമത്തെ സ്വര്‍ണക്കടത്തു കേസാണിത്.

English Summary:

Gold Smuggling Busted: 433 Grams Seized at Karipur Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com