കേരളത്തിലെ ട്രെയിനുകൾക്ക് നേരെ ബോംബ് ഭീഷണി; വിളിച്ചത് മദ്യലഹരിയിലെന്നു സംശയം
Mail This Article
×
തിരുവനന്തപുരം∙ കേരളത്തിൽ ഓടുന്ന ട്രെയിനുകൾക്ക് നേരെ ബോംബ് ഭീഷണി. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ട്രെയിനുകൾക്ക് നേരെയാണ് ഭീഷണി. പൊലീസ് ആസ്ഥാനത്തു രാത്രിയോടെയാണു സന്ദേശം ലഭിച്ചത്.
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനിലും പരിശോധന കർശനമാക്കി. ട്രെയിനുകൾ നിർത്തിയ ശേഷമാണ് പലയിടത്തും പരിശോധന നടത്തിയത്. പൊലീസും ആർപിഎഫും സംയുക്തമായാണു പരിശോധന.
പത്തനംതിട്ട റാന്നി സ്വദേശി ഹരിലാലാണു ബോംബ് ഭീഷണിക്കു പിന്നിലെന്നാണ് സൂചന. മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്നും പൊലീസ് കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. എറണാകുളത്തെ കൺട്രോൾ റൂമിലേക്ക് വിളിച്ച നമ്പർ പരിശോധിച്ചതിൽ നിന്നാണ് പത്തനംതിട്ട സ്വദേശിയാണ് പിന്നിലെന്ന് വ്യക്തമായത്.
English Summary:
Kerala on High Alert After Bomb Threat Targets Trains
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.