ADVERTISEMENT

ന്യൂഡൽഹി∙ ഈ മാസം 12നു നടക്കുന്ന എയർ ഇന്ത്യ– വിസ്താര വിമാനക്കമ്പനികളുടെ ലയനത്തിനു മുന്നോടിയായി മാനേജ്മെന്റ് തലത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. വിസ്താര സിഇഒ  വിനോദ് കണ്ണൻ ലയനത്തിനു ശേഷം ചീഫ് ഇന്റഗ്രേഷൻ ഓഫിസറുടെ (സിഐഒ) ചുമതല വഹിക്കും. മാനേജ്‌മെന്റ് കമ്മിറ്റി അംഗമായ അദ്ദേഹം, എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസന് നേരിട്ട് റിപ്പോർട്ട് ചെയ്യും. വിസ്താരയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ ദീപക് രജാവത്ത്,  പുതുതായി വിപുലീകരിച്ച എയർ ഇന്ത്യ എക്‌സ്പ്രസിൽ ചീഫ് ഫിനാൻഷ്യൽ ഓഫിസറാകും. സിഇഒ അലോക് സിങ്ങിനാണ് റിപ്പോർട്ട് ചെയ്യേണ്ടത്. ഗ്രൂപ്പിന്റെ പുതിയ പദ്ധതികളിൽ സിഎഫ്ഒ സഞ്ജയ് ശർമയ്ക്ക് ആവശ്യമായ പിന്തുണ നൽകും.

എയർ ഇന്ത്യ എക്സ്പ്രസിന്റെ നിലവിലെ സിഎഫ്ഒ വികാസ് അഗർവാൾ എയർ ഇന്ത്യയിൽ പുതിയ ചുമതലയിലേക്ക് മാറും. വിസ്താരയുടെ എസ്‌വിപി ഫ്ലൈറ്റ് ഓപ്പറേഷൻസ് ക്യാപ്റ്റൻ ഹാമിഷ് മാക്‌സ്‌വെൽ, എയർ ഇന്ത്യ എക്‌സ്‌പ്രസ് സിഇഒ അലോക് സിങ്ങിന്റെ മുഖ്യ ഉപദേശകനാകും. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചീഫ് ഓപ്പറേഷൻസ് ഓഫിസർ ക്യാപ്റ്റൻ പുഷ്പീന്ദർ സിങ് വീണ്ടും ഫ്ലൈയിങ് വിഭാഗത്തിലേക്ക് മടങ്ങി. ഇദ്ദേഹത്തിന്റെ പിൻഗാമിയെ പിന്നീട് പ്രഖ്യാപിക്കും. വിസ്താരയിലെ മറ്റു ചില മുതിർ ഉദ്യോഗസ്ഥർക്ക് ടാറ്റ ഗ്രൂപ്പിലെ മറ്റു ചില കമ്പനികളിൽ നിയമനം നൽകും.

English Summary:

Air India gears up for its merger with Vistara by announcing key management changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com