തോൽപ്പെട്ടിയിൽ കിറ്റുകൾ പിടികൂടിയ സംഭവം: തിരുനെല്ലി പൊലീസ് കേസെടുത്തു
Mail This Article
×
തിരുനെല്ലി∙ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള കിറ്റുകൾ പിടികൂടിയ സംഭവത്തിൽ തിരുനെല്ലി പൊലീസ് കേസെടുത്തു. തോൽപ്പെട്ടി വേണാട്ട് വീട്ടിൽ വി.എസ്. ശശികുമാറിനെതിരെയാണ് കേസെടുത്തത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്–2 കോടതി കേസെടുക്കാനുള്ള അനുമതി നൽകിയതിനെ തുടർന്നാണ് പൊലീസ് നടപടി.
ഏഴാം തീയതി 11.45-ഓടെയാണ് സംഭവം. തോൽപ്പെട്ടിയിൽ വാർഡ് നമ്പർ നാലിലെ അരിമില്ലിനോട് ചേർന്ന കെട്ടിടത്തിൽ നിന്നാണ് 38 കിറ്റുകൾ പിടിച്ചെടുത്തത്. ഫ്ലൈയിങ് സ്ക്വാഡ് ഓഫിസർ കെ.പി. സുനിത്തിന്റെ നേതൃത്വത്തിലാണ് കിറ്റുകൾ പിടിച്ചെടുത്തത്.
English Summary:
Election Commission's Flying Squad Seizes 38 Kits in Tirunelli, Case Registered
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.