‘ബൈഡൻ ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം വിപുലപ്പെടുത്തി; മുന്നോട്ടുള്ള വിജയത്തിനായി രാജ്യം സജ്ജം’
Mail This Article
വാഷിങ്ടൻ∙ കഴിഞ്ഞ നാലു വർഷത്തിനിടെ ബൈഡൻ ഭരണകൂടം ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം വിപുലപ്പെടുത്തിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ‘‘ഞങ്ങൾ നാറ്റോയെ ശക്തിപ്പെടുത്തി. ഞങ്ങൾ നാറ്റോയെ ഒന്നിച്ചു നിർത്തി. യുക്രെയിനിന് സുരക്ഷാ സഹായം നൽകുന്നതിൽ ഞങ്ങൾ 50 രാജ്യങ്ങളെ ഒരുമിപ്പിച്ചു. ഇൻഡോ-പസഫിക്കിൽ ഞങ്ങൾ ചെയ്ത കാര്യങ്ങൾ വളരെ അത്ഭുതകരമാണ്’’ – ഓസ്റ്റിൻ ഫ്ലോറിഡയിൽ പറഞ്ഞു.
‘‘ഞങ്ങൾക്ക് ഫിലിപ്പീൻസുമായി മികച്ച ബന്ധമുണ്ട്. ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കേണ്ട വഴികളിൽ ഒരുമിച്ചു പ്രവർത്തിക്കുന്നത് തുടരുന്നു. യുക്രെയിനുള്ള സുരക്ഷാ സഹായത്തെ പിന്തുണച്ചിട്ടും പരമാധികാര പ്രദേശം സംരക്ഷിക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെ പിന്തുണച്ചിട്ടും ഇന്തോ-പസഫിക്കിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. പേസിങ് ചലഞ്ച് എന്ന് ഞങ്ങൾ അതിനെ വിശേഷിപ്പിച്ചു. ഞങ്ങൾക്ക് വെല്ലുവിളികളും വിഭവങ്ങളും കൈകാര്യം ചെയ്യാൻ കഴിഞ്ഞു. അത് ഞങ്ങളെ ഒരു നല്ല സ്ഥലത്ത് എത്തിച്ചുവെന്ന് ഞാൻ കരുതുന്നു. മുന്നോട്ടുള്ള വിജയത്തിനായി ഇത് രാജ്യത്തെ സജ്ജമാക്കുന്നു’’ – ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
യൂറോപ്പിലേയും പശ്ചിമേഷ്യയിലേയും കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഒരു സമ്പൂർണ പ്രാദേശിക യുദ്ധത്തിലേക്ക് കാര്യങ്ങൾ വളരാൻ അനുവദിക്കാതെയും ഞങ്ങൾ അവിടെ ഗംഭീരമായ ഒരു ജോലി ചെയ്തുവെന്ന് കരുതുന്നതായും ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.