ഐഎഎസ് തലപ്പത്ത് തമ്മിലടി, കാനഡയിൽ ഖലിസ്ഥാൻ വാദികളുണ്ടെന്ന് സമ്മതിച്ച് ട്രൂഡോ– പ്രധാനവാർത്തകൾ
Mail This Article
മതാടിസ്ഥാനത്തിലുളള വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം കത്തിനില്‍ക്കുന്നതിനിടെ ഉന്നതിയിലെ ഫയലുകള്‍ കാണാതായെന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ഐഎഎസ് തലപ്പത്ത് തമ്മിലടി. അഡീ.ചീഫ് സെക്രട്ടറി എ.ജയതിലകിനെ ‘ചിത്തരോഗി’ എന്ന് എന്‍.പ്രശാന്ത് അധിക്ഷേപിച്ചു.
ഇന്ത്യ– കാനഡ നയതന്ത്ര സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് ഖലിസ്ഥാൻ തീവ്രവാദികളുണ്ടെന്ന് തുറന്നു സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആദ്യമായാണ് ട്രൂഡോ ഖലിസ്ഥാൻ സാന്നിധ്യം അംഗീകരിക്കുന്നത്.
തിരൂരിൽ ഡപ്യൂട്ടി തഹസിൽദാർ പി.ബി.ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. രണ്ടത്താണി സ്വദേശികളായ ഷഫീക്ക്, ഫൈസൽ, വെട്ടിച്ചിറ സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്
വഖഫ് ബോർഡിനെതിരെയുള്ള പരാമർശത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കോൺഗ്രസ്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആർ.അനൂപാണ് വയനാട് കമ്പളക്കാട് പൊലീസിൽ പരാതി നൽകിയത്.
ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മതാധിഷ്ഠിത സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ പലാമുവിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് അമിത് ഷായുടെ പരാമർശം.