ADVERTISEMENT

കൊല്ലം∙ അഴീക്കലില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. അഴീക്കല്‍ സ്വദേശി ഷൈജമോളാണു ചികിത്സയിലിരിക്കെ മരിച്ചത്. തീ കൊളുത്തിയ പാലാ സ്വദേശി ഷിബു ചാക്കോ ഇന്നലെ ജീവനൊടുക്കിയിരുന്നു. നാലു വര്‍ഷമായി ഇരുവരും ഒന്നിച്ചായിരുന്നു താമസം. രാത്രി ഏഴരയോടെ അഴീക്കലിലെ വീട്ടിലെത്തിയ ഷിബു, ഷൈജയുമായി വഴക്കിട്ടു. പിന്നാലെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 

സംഭവ സമയത്ത് ഷൈജമോളുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഷിബുവും പെട്രോളൊഴിച്ചു തീ കൊളുത്തി. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷിബു മരിച്ചു. 80 ശതമാനത്തിലധികമാണ് ഷൈജയ്ക്ക് പൊള്ളലേറ്റിരുന്നത്.

ഷൈജമോളെ ആദ്യം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലേക്കും മാറ്റി. ഇന്ന് ഉച്ചയോടെയാണു മരണം. ഷിബു ചാക്കോ നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

English Summary:

A woman in Kollam, Kerala, has died after being set on fire by her friend. The incident occurred in Azheekal, and the accused also died by suicide after setting himself ablaze.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com