ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ അടുത്ത 5 വർഷത്തിനുള്ളിൽ യുവാക്കൾക്ക് 25 ലക്ഷം തൊഴിലവസരം വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടനപത്രിക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്.  ലഡ്കി ബഹിൻ യോജന പദ്ധതി പ്രകാരം 2100 രൂപയുടെ സാമ്പത്തിക സഹായം, കാർഷിക വായ്പ എഴുതിത്തള്ളൽ, വൈദ്യുതി ബില്ലിൽ 30 ശതമാനം കുറവ്, വിദ്യാഭ്യാസ സഹായമായി 10,000 രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. വികസിത ഭാരത‌ത്തിനായി വികസിത മഹാരാഷ്ട്രയെ സൃഷ്ടിക്കുന്നത് ലക്ഷ്യംകണ്ടാണ് പ്രകടന പത്രിക തയാറാക്കിയതെന്നു ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. 

അതേസമയം, മഹാ വികാസ് അഘാഡി സഖ്യം പുറത്തിറക്കിയ പ്രകടനപത്രിക സ്ത്രീകൾക്ക് മാസംതോറും 3000 രൂപ ധനസഹായവും സൗജന്യ ബസ് യാത്രയും വാഗ്ദാനം ചെയ്യുന്നു. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് മഹാരാഷ്ട്രനാമ എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്.  കർഷകരുടെ 3 ലക്ഷം രൂപവരെയുള്ള കടം എഴുതിത്തള്ളും.

ജാതി സെൻസസ്, തക്കാളി–സവാള കർഷകരെ പിന്തുണയ്ക്കുന്നതിനായുള്ള പദ്ധതികൾ, 1.25 ദശലക്ഷം തൊഴിലവസരങ്ങൾ, 9നും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ സെർവിക്കൽ ക്യാൻസർ വാക്സിൻ, സ്ത്രീ ജീവനക്കാർക്ക് രണ്ടുദിവസത്തെ ആർത്തവാവധി തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 4000 രൂപ തൊഴിലില്ലായ്മ വേതനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

English Summary:

Maharashtra Elections: BJP vs MVA - A Battle of Promises!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com