ADVERTISEMENT

തിരുവനന്തപുരം ∙ കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ.തോമസ് എംഎൽഎക്ക് ക്ലീൻചിറ്റ് നൽകി എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന അഭ്യൂഹം ശരിവച്ചുള്ള റിപ്പോർട്ടാണ് കമ്മിഷൻ തയാറാക്കിയത്.

കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ വാദമുഖങ്ങളാണ് റിപ്പോർട്ട് അംഗീകരിച്ചിരിക്കുന്നത്. എൽഡിഎഫ് എംഎൽഎമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാനായി തോമസ് കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയാണ് മുഖ്യമന്ത്രി പിണറായി വിജയനു ലഭിച്ചത്. ഇത് ആന്റണി രാജു മുഖ്യമന്ത്രിക്കു മുന്നിൽ സ്ഥിരീകരിക്കുകയും കോവൂർ കുഞ്ഞുമോൻ ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.

എൻസിപിയുടെ അന്വേഷണ കമ്മിഷനു മുൻപാകെ ഹാജരായ കോവൂർ കുഞ്ഞുമോൻ തോമസ് കെ.തോമസിനെ ന്യായീകരിച്ചു. അദ്ദേഹം അത്തരം നീക്കം നടത്തിയിട്ടില്ലെന്നും കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്നും വിശദീകരിച്ചു. തോമസും തനിക്കെതിരെയുള്ള ആക്ഷേപങ്ങൾ പൂർണമായും കമ്മിഷനു മുൻപാകെ നിഷേധിച്ച‌ിരുന്നു. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയെക്കുറിച്ചുള്ള വിവരങ്ങൾ ‘മനോരമ’ പുറത്തുകൊണ്ടുവന്നപ്പോൾ ഇരുവരും അതു പാടേ നിഷേധിച്ചു. ഇരുവരുടെയും ആ പ്രസ്താവനകൾ മൊഴികളായി ലഭിച്ചത് അതേപടി അംഗീകരിച്ചു‌ള്ള റിപ്പോർട്ടാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്ക് കൈമാറിയത്.

എൻസിപി സംസ്ഥാന ഭാരവാഹികളായ പി.എം.സുരേഷ് ബാബു, കെ.ആർ.രാജൻ, ജോബ് കാട്ടൂർ, ലതിക സുഭാഷ് എന്നിവരടങ്ങിയ കമ്മിഷനോട് സഹകരിക്കാൻ ആന്റണി രാജു തയാറായില്ല. എൻസിപിയുടെ കമ്മിഷനു മുന്നിൽ ആ പാർട്ടിക്കു പുറത്തുള്ള താൻ സഹകരിക്കേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

English Summary:

NCP Inquiry Clears MLA Thomas K. Thomas in Horse-Trading Scandal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com