ADVERTISEMENT

കൊച്ചി∙ ഫോർട്ട് കൊച്ചിയിൽ തകർന്നു കിടന്ന ഓടയിൽ വീണു വിദേശ സഞ്ചാരിക്കു പരുക്കേറ്റ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പുറംലോകം എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും ചിന്തിക്കുകയെന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കഴിഞ്ഞയാഴ്ചയാണ് പുതുക്കിപ്പണിയാനായി തുറന്നിട്ടിരുന്ന കാനയിൽ വീണ് ഫ്രഞ്ച് പൗരന്റെ തുടയെല്ല് പൊട്ടിയത്.

‘‘ഒരു വിദേശി തുറന്നു കിടന്ന കാനയിൽ വീണു. എന്തൊരു നാണക്കേടാണിത്. നടക്കാൻ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ ഇവിടുത്തെക്കുറിച്ച് വിചാരിക്കൂ? എങ്ങനെയാണ് എന്നിട്ട് ടൂറിസം വളർത്തുക. ഇത് ഈ നഗരത്തെ മാത്രമല്ല, ടൂറിസം മാപ്പിൽ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേ ? ഒന്നും നേരെയാകാൻ സമ്മതിക്കില്ല എന്നതാണ് സ്ഥിതി’’- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നിർമാണത്തിലിരിക്കുന്ന അരൂർ–തുറവൂർ ദേശീയപാത സന്ദർശിച്ച് റിപ്പോര്‍ട്ട് നൽകാൻ അമിക്കസ് ക്യൂറിക്ക് കോടതി നിർദേശം നൽകി.

English Summary:

Fort Kochi Drain Mishap: High Court Slams Authorities Over Tourist Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com