ADVERTISEMENT

ദിവസങ്ങള്‍ നീണ്ട പ്രചാരണം അവസാനിച്ചു. വയനാടും ചേലക്കരയും വിധിയെഴുതി. രണ്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ജാർഖണ്ഡിലെ ആദ്യഘട്ട വോട്ടെടുപ്പുമാണ് ഇന്നത്തെ ഏറ്റവും പ്രധാന വാർത്ത. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്കനുസരിച്ച്  വയനാട്ടിൽ 64.69 ഉം ചേലക്കരയിൽ 72.54 ശതമാനവുമാണ് പോളിങ്.  

തിരഞ്ഞെടുപ്പ് ദിനത്തില്‍ വീണ്ടും സിപിഎമ്മും ഇ.പി.ജയരാജനും വിവാദത്തിലായിരിക്കുകയാണ്. ഇ.പി.ജയരാജന്റേതെന്ന പേരിൽ ഇന്ന് പുറത്തിറങ്ങിയ ആത്മകഥയിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ബിജെപിയിൽ ചേരാനുള്ള ചർച്ചയുടെ ഭാഗമാണെന്ന് വരുത്തി തീർത്തതിനു പിന്നിൽ ശോഭാ സുരേന്ദ്രനാണെന്നാണ് ആത്മകഥയായി പ്രചരിക്കുന്ന പുസ്തക ഭാഗങ്ങളിലുള്ളത്. എന്നാൽ പ്രചരിക്കുന്നത് തന്റെ ആത്മകഥയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.

ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക് 2024 ലെ ബുക്കർ പുരസ്കാരം. ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥയാണ് പുസ്തകം പറയുന്നത്. 

ഇതിനിടെ, ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിവന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ ജിന്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം. മഹാരാഷ്ട്രയിൽ രാഹുൽ വിമാനം വീണ്ടും തകർന്നുവീഴും. ‘‘മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയണോ? ഞാൻ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കൂ. നവംബർ 23 ന് അഘാഡി തുടച്ചുനീക്കപ്പെടും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ മഹായുതി സർക്കാർ വീണ്ടും രൂപീകരിക്കും’’ – അമിത് ഷാ പറഞ്ഞു.

English Summary:

Today's Recap 13 November 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com