ജോലിക്കു പോകുന്നതിനിടെ വാഹനാപകടം: കുവൈത്തിൽ മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം
Mail This Article
×
പുത്തൂർ (കൊല്ലം) ∙ കുവൈത്തിൽ വാഹനാപകടത്തിൽ കൈതക്കോട് സ്വദേശിനി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് മരിച്ചത്. ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കു പോകാനായി ടാക്സിയിൽ സഞ്ചരിക്കുമ്പോൾ രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫർവാനിയയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചെന്നാണു വിവരം.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് അബ്ബാസിയ നിർവാഹക സമിതിയംഗമായ ജയകുമാരി കുവൈത്തിൽ തന്നെ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പം ആയിരുന്നു താമസം. ഭർത്താവ് : പരേതനായ ബാബു. മക്കൾ: പരേതനായ മിഥുൻ, മീദു. മരുമകൻ രാഹുൽ.
English Summary:
Malayali Home Nurse Died in Accident at kuwait
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.