ADVERTISEMENT

പത്തനംതിട്ട ∙ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരുക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. ചുട്ടിപ്പാറ ഗവ.നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർഥിനി തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം.

വീഴ്ചയിൽ പരുക്കേറ്റ വിദ്യാർഥിനിയെ അധ്യാപകരും സഹപാഠികളും പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. കാലിനു സാരമായി പരുക്കേറ്റിരുന്നു. റഫർ ചെയ്യുന്ന കാര്യം വീട്ടുകാരെ അറിയിച്ചപ്പോൾ തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിച്ചെന്നാണു സൂചന. തുടർന്ന് ഐസിയു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. അധ്യാപകരും സഹപാഠികളും ഒപ്പമുണ്ടായിരുന്നു. സഹോദരൻ: അഖിൽ സജീവ്. 

English Summary:

Nursing student died after falling from the top of the hostel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com