ADVERTISEMENT

പത്തനംതിട്ട∙ ശബരിമല തീർഥാടന പാതയിൽ കെഎസ്ആർടിസി ബസിനു തീപിടിച്ചു. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ 30–ാം വളവിൽ ഇന്നു  പുലർച്ചെ 5.30ന് ആണ് സംഭവം. പമ്പയിൽ നിന്നു നിലയ്ക്കലേക്കു പോയ ബസായിരുന്നു. ബസിൽ പുക കണ്ടപ്പോൾ ഡ്രൈവർ ബസ് നിർത്തി.

നിലയ്ക്കൽ നിന്നു തീർഥാടകരെ കയറ്റാൻ കാലിയായി പോകുകയായിരുന്നു. ബസ് ഭാഗികമായി കത്തിനശിച്ചു. ആർക്കും പരുക്കില്ല. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. സംഭവം അറിഞ്ഞ് ദേവസ്വം ബോർഡ് അംഗം എ.അജികുമാർ സ്ഥലം സന്ദർശിച്ചു.

English Summary:

A KSRTC bus from Pampa to Nilakkal caught fire near Chalakkayam. The driver's quick thinking ensured the safety of all onboard. Firefighters successfully extinguished the fire.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com