ഹൊ എന്തൊരിടി! കൊട്ടാരക്കരയിൽ കാറിടിച്ച് കെഎസ്ആർടിസി ബസിന്റെ 4 ടയർ ഊരിത്തെറിച്ചു
Mail This Article
×
കൊല്ലം∙ കാർ ഇടിച്ച് കെഎസ്ആർടിസി ബസിന്റെ പിന്നിലെ 4 ടയറുകൾ ഊരിത്തെറിച്ചു. കൊട്ടാരക്കര കോട്ടപ്പുറത്ത് രാവിലെ ഏഴിനായിരുന്നു അപകടം. പുനലൂർ ഭാഗത്തുനിന്ന് വരികയായിരുന്നു കാർ. ആളപായമില്ല.
കൊട്ടാരക്കരയിൽനിന്ന് പുനലൂരിലേക്ക് പോവുകയായിരുന്നു ബസ്. കാർ ഇടിച്ചയുടനെ ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. ബോഡി റോഡിൽ ഉരഞ്ഞു അൽപദൂരം മുന്നോട്ടുപോയി ബസ് നിന്നു. കാറിന്റെ മുൻവശം തകർന്നു.
English Summary:
Road accident occurred in Kottarakkara, involving a car and a KSRTC bus. The collision resulted in the bus losing its rear tires and extensive damage to both vehicles.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.