ഇരട്ടച്ചങ്കായി പാലക്കാടും ചേലക്കരയും; ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ പോളിങ്ങിൽ വർധന
Mail This Article
ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടും ചേലക്കരയിലും സമാനമായ പോളിങ്. ഇരു നിയമസഭാ മണ്ഡലത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഒരു ശതമാനത്തിൽ താഴെ വോട്ടിന്റെ വർധനയുണ്ട്. എന്നാൽ രണ്ടിടത്തും നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഏകദേശം നാലര ശതമാനം വോട്ടു കുറവാണ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. 70.51 ശതമാനം വോട്ടർമാർ ബൂത്തിലെത്തി. ആകെയുള്ള 1,94,704 വോട്ടർമാരിൽ 1,37,286 പേരാണു വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ പോളിങ് കുറവാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ മികച്ചതാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ 75.27% പോളിങ് രേഖപ്പെടുത്തി. ലോക്സഭയിൽ 69.96% പോളിങ്ങും. നിയമസഭാ തിരഞ്ഞെടുപ്പിൽ 1.42 ലക്ഷം പേരാണു വോട്ടു ചെയ്തത്. ലോകസ്ഭയിൽ 9,000 കുറഞ്ഞ് 1.33 വോട്ടർമാർ വോട്ടു ചെയ്തു.
പാലക്കാട്
2024 (ഉപതിരഞ്ഞെടുപ്പ്)
∙ആകെ വോട്ട്: 1,94,704
∙പോൾ ചെയ്തത്: 1,37,286
∙പോളിങ്: 70.51%
2024 (ലോക്സഭ)
∙ആകെ വോട്ട്: 1,90,008
∙പോൾ ചെയ്തത്: 1,32,927
∙പോളിങ്: 69.96%
2021 (നിയമസഭ)
∙ആകെ വോട്ട്: 1,88,789
∙പോൾ ചെയ്തത്: 1,42,104
∙പോളിങ്: 75.27%
ചേലക്കര
2024 (ഉപതിരഞ്ഞെടുപ്പ്)
∙ആകെ വോട്ട്: 2,13,103
∙പോൾ ചെയ്തത്: 1,55,075
∙പോളിങ്: 72.77%
2024 (ലോക്സഭ)
∙ആകെ വോട്ട്: 2,02,283
∙പോൾ ചെയ്തത്: 1,46,503
∙പോളിങ്: 72.42%
2021 (നിയമസഭ)
∙ആകെ വോട്ട്: 1,98,392
∙പോൾ ചെയ്തത്: 1,53,315
∙പോളിങ്: 77.28%