‘സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ പെരുമാറ്റച്ചട്ടം വേണം’: ഡബ്ല്യുസിസി ഹൈക്കോടതിയിൽ
Mail This Article
×
കൊച്ചി∙ സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കലക്ടീവ് (ഡബ്ലുസിസി) ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ നിയമം വരുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ആവശ്യപ്പെട്ടു.
സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്. 2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. ഹർജിയിലെ വാദം ബുധനാഴ്ച ആരംഭിക്കും.
English Summary:
WCC approach Kerala High Court - WCC petitions the High Court for a code of conduct to address safety and equality concerns within the Malayalam film industry.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.