ADVERTISEMENT

കൊച്ചി ∙ അത്യാവശ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികൾ അറസ്റ്റിൽ. വ്യാപാര സ്ഥാപനങ്ങളിലും മറ്റുമെത്തി കടയിലുള്ളവരുടെയോ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെയോ മൊബൈലുകളാണ് ഇങ്ങനെ തട്ടിയെടുക്കുന്നത്. കാസർകോഡ് മൂളിയൂർ സ്വദേശി അലി അഷ്കർ, തൃശൂർ പുതുക്കാട് സ്വദേശി എം.ഡി.ആൻമേരി എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്. 

കടകളിലും മറ്റും കയറി തങ്ങളുടെ മൊബൈൽ നഷ്ടപ്പെട്ടുവെന്നും അത്യാവശ്യമായി ഒരാളെ വിളിക്കണമെന്നും പറഞ്ഞ് മൊബൈലുകൾ വാങ്ങുകയാണ് ഇവർ ആദ്യം ചെയ്യുക. ശേഷം ഇതുമായി ഓടി രക്ഷപെടുകയാണ് മോഷണ രീതി. സമീപത്തായി പാർക്ക് ചെയ്തിരിക്കുന്ന ബൈക്കിൽ ഉടൻ സ്ഥലത്തു നിന്ന് കടക്കുകയും ചെയ്യും. ഇത്തരത്തിൽ മൊബൈൽ തട്ടിയെടുത്ത പത്തോളം കേസുകളിൽ പൊലീസിനു പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ബേക്കറി ജീവനക്കാരന്റെ മൊബൈൽ സമാനരീതിയിൽ തട്ടിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.

സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇവർക്കായി വല വിരിക്കുകയായിരുന്നു. കൊച്ചിയിൽ ഒരുമിച്ചു താമസിക്കുന്ന ഇരുവരും മുൻപു ലഹരി, ബൈക്ക് മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

English Summary:

Mobile theft, couple arrested - couple pretending to need to make urgent calls has been arrested in Ernakulam for stealing mobile phones from individuals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com