ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; ഉത്തർപ്രദേശിൽ കാര് നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം
Mail This Article
×
ബറേലി∙ ഉത്തർപ്രദേശിലെ ബറേലിയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ നിർമാണം പൂർത്തിയാകാത്ത പാലത്തിൽനിന്ന് നദിയിലേക്ക് വീണ് 3 യുവാക്കൾ മരിച്ചു. പാലത്തിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തിൽ നേരത്തെ ഒലിച്ചുപോയിരുന്നു. ഈ വിവരം ജിപിഎസിൽ പുതുക്കാത്തതും പാലം അപകടത്തിലാണെന്ന മുന്നറിയിപ്പു ബോർഡുകൾ വയ്ക്കാത്തതും ദുരന്തത്തിന് കാരണമായി.
ഖൽപൂർ-ഡാറ്റഗഞ്ച് റോഡിലാണ് അപകടം ഉണ്ടായത്. ബറേലിയിൽനിന്ന് ബദൗൺ ജില്ലയിലെ ഡാറ്റഗഞ്ചിലേക്ക് പോകുന്ന വഴി രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ‘‘ ഈ വർഷം ആദ്യം ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തിന്റെ മുൻവശം തകർന്നിരുന്നു. ഇക്കാര്യം ജിപിഎസിൽ രേഖപ്പെടുത്തിയിരുന്നില്ല. പാലം അപകടത്തിലാണെന്ന വിവരം ഇക്കാരണത്താൽ ഡ്രൈവർക്ക് മനസ്സിലായില്ല’’–പ്രദേശത്തെ സർക്കിൾ ഇൻസ്പെക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
English Summary:
Car Accident in Bareilly, Uttarpradesh - A devastating accident in Bareilly, India, claimed the lives of three young men when their car, guided by Google Maps, plunged into a river from a damaged bridge.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.