ഇസ്രയേലിലെ നാവിക താവളം ആക്രമിച്ച് ഹിസ്ബുല്ല; തൊടുത്തത് 160 റോക്കറ്റുകള്‍, നിരവധി പേർക്ക് പരുക്ക്
Mail This Article
×
ജറുസലം∙ ലബനന്‍ സായുധ സംഘമായ ഹിസ്ബുല്ല ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി. ഇസ്രയേലിലേക്ക് 160 റോക്കറ്റുകൾ തൊടുത്തു വിട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നിരവധിപേർക്ക് പരുക്കേറ്റു. വടക്കൻ, മധ്യ ഇസ്രയേലിലാണ് ആക്രമണം നടന്നത്. ഇസ്രയേലിന്റെ നാവിക താവളത്തിനു നേർക്കും ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി.
തെക്കൻ ഇസ്രയേലിലെ നാവിക താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് ഹിസ്ബുല്ല പറയുന്നത്. ഇസ്രയേലിന് തിരിച്ചടി നൽകാൻ ഇറാൻ തയാറെടുക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ലെബനനില്‍ ആറ് ഇസ്രയേൽ ടാങ്കുകൾ തകർത്തതായി ഹിസ്ബുല്ല നേതൃത്വം പറഞ്ഞു.
English Summary:
Hezbollah rocket attack israel- significant escalation, Hezbollah fired over 100 rockets into Israel, targeting both civilian and military sites. The attack, which Hezbollah claims included drones against a naval base, has drawn international condemnation and fueled fears of a wider conflict.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.