ADVERTISEMENT

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.

‘കുഞ്ഞനന്തന്റെ നിരാശ നേരിട്ടുകണ്ടു; ആ ഗതി വരുമെന്ന് മറ്റു ടിപി കേസ് പ്രതികൾക്കും ഭയം’

കെ.എം.ഷാജി
കെ.എം.ഷാജി

കേരളത്തിലെ സിപിഎം അവസാനിക്കാറായി. ബംഗാളിലും ത്രിപുരയിലും തീർന്നു. ഇനി ഇവിടെയേ അവശേഷിക്കുന്നുള്ളു. അതും തീരും. തീർന്നേ മതിയാകൂ. അവസാന പ്രതീക്ഷയുടേയും വഴി അടയ്ക്കുകയാണ് മനു ചെയ്തത്. പി.ജയരാജനെയും വിശ്വസിക്കേണ്ട എന്ന് മനു തുറന്നു പറഞ്ഞു. സത്യസന്ധൻ, കൊള്ളാവുന്നവൻ എന്ന് പി. ജയരാജനെക്കുറിച്ച് ഞാൻ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. 

പൂർണരൂപം വായിക്കാം...

കേരളം കണ്ട ഏറ്റവും വലിയ ‘മണി ഹൈസ്റ്റ്’: ലിങ്കിലൂടെ ചോർന്നത് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യം; മൊബൈൽ കുത്തനെ വേണ്ട

A message from official WhatsApp  Account to add an extra layer security. Sydney, 6 August 2023.
Representative Image: (Photo: wisely/shutterstock)

എന്തുകൊണ്ടാണ് കേരളം കേന്ദ്രീകരിച്ച്, മലയാളികളെ മാത്രം ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്നതെന്ന് ഒരു സൈബർ തട്ടിപ്പുകാരനോട് പൊലീസ് ചോദിച്ചു. അയാള്‍ പറഞ്ഞ ഉത്തരത്തിലുണ്ട് നമ്മൾ എത്രമാത്രം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം. രാവിലെ വാട്‌സാപ് ഗ്രൂപ്പില്‍ അയച്ചുകൊടുക്കാനായി നിങ്ങൾ എവിടെനിന്നോ ഡൗൺലോഡ് ചെയ്തെടുത്ത ‘ഗുഡ് മോണിങ്’ സന്ദേശങ്ങള്‍ക്കു പോലും നിങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താനാകുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ?

പൂർണരൂപം വായിക്കാം...

അനുശ്രീയുടെ കൊച്ചിയിലെ സ്വർഗം! ഇതുവരെ കാണാത്ത സർപ്രൈസുകൾ; വിഡിയോ

anusree-home-idol

എന്റെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ ഏറ്റവുമധികം ഫോട്ടോ എടുത്തുതരാൻ ആവശ്യപ്പെട്ട സ്‌പേസാണ് സ്‌റ്റെയറിന്റെ താഴെയുള്ള സിറ്റിങ് സ്‌പേസ്. മൂന്നോ നാലോ വർഷംകൊണ്ട് ശേഖരിച്ച വിഗ്രഹങ്ങളാണ് ഇവിടം അലങ്കരിക്കുന്നത്.  അതിൽ കാണുന്ന ആനക്കൊമ്പ് ഫൈബർ കൊമ്പാണേ...

പൂർണരൂപം വായിക്കാം...

ആൾകൂട്ടത്തിൽ കുഞ്ഞുങ്ങൾ പിൻവലിയുന്ന സ്വഭാവം കാണിക്കുന്നുണ്ടോ? തിരുത്താൻ വഴിയുണ്ട്

Representative image. Photo Credits: Lopolo/ Shutterstock.com
Representative image. Photo Credits: Lopolo/ Shutterstock.com

നിലവിൽ കുട്ടികൾ സാമൂഹിക ജീവിതത്തിൽ നിന്നും അകലം പാലിക്കുന്നതായാണ് കണ്ടു വരുന്നത്. ആൾകൂട്ടത്തിൽ കുട്ടികൾ വിഭ്രാന്തികാണിക്കുകയും പിൻവലിയുകയും ചെയ്യുന്നു. സമൂഹം, സാമൂഹ്യ ജീവിതം തുടങ്ങിയ വ്യവസ്ഥകളെ ശരിയായ രീതിയിൽ പരിചയപ്പെടുത്താത്തതിന്റെ ഭാഗമായാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. സമൂഹവുമായി അടുത്തിടപഴകുക എന്നത് സമഗ്ര വികസനത്തിന്റെ ഭാഗമാണ്. നല്ല സാമൂഹിക ബന്ധങ്ങൾ വളർത്തിയെടുക്കാൻ കുട്ടികളെ ശീലിപ്പിക്കാൻ ഇതാ 6 വഴികൾ.

പൂർണരൂപം വായിക്കാം...

ലണ്ടൻ ഫാഷൻ വീക്ക് അനുഭവം പറഞ്ഞ് മലയാളി

ജിജോ തോമസ്∙ ചിത്രം: jijo_jo_the_makeup_artist/ Instagram
ജിജോ തോമസ്∙ ചിത്രം: jijo_jo_the_makeup_artist/ Instagram

പത്തനംതിട്ട റാന്നി സ്വദേശി ജിജോ തോമസിന് ഫാഷനോടുള്ള അഗാധ പ്രണയത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഫാഷനോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ വേദികളിൽ ഒന്നായ ‘ലണ്ടൻ ഫാഷൻ വീക്കി’ന്റെ വേദിയിൽ ജിജോയെ എത്തിച്ചതും. മലയാളിക്ക് അധികം കേട്ടു പരിചയമില്ലാത്ത പദമാണ് ഫാഷൻ വീക്കുകൾ. ഒരിക്കലെങ്കിലും ഫാഷൻ വീക്കുകളുടെ ഭാഗമാകുക എന്നത് ഫാഷൻ പ്രേമികളുടെ സ്വപ്നമായിരിക്കും.

പൂർണരൂപം വായിക്കാം... 

കോട മഞ്ഞിൽ കാഴ്ച മറയുന്നിടം, കേരളത്തിലെ അദ്ഭുതമല

കാറ്റാടിക്കടവ്
കാറ്റാടിക്കടവ്

കണ്ണുപോലും കാണാൻ കഴിയാതെ കോടമഞ്ഞിൽ ആകാശം തൊട്ടു നിൽക്കണോ? മഞ്ഞുമാറി മാനം തെളിയുമ്പോൾ മരതക പച്ചയിൽ തീർത്ത മരതകമല കാണണോ? തളിർത്തു നിൽക്കുന്ന തെരുവപ്പുല്ലുകൾക്കിടയിലൂടെ മേഘങ്ങളെ കൈ എത്തി പിടിക്കണോ? എങ്കിൽ  ഈ മൺസൂൺ യാത്ര നേരെ കാറ്റാടിക്കടവിലേക്ക് വിട്ടോ...

പൂർണരൂപം വായിക്കാം... 

 ടയറുകളിൽ ഒളിച്ചിരിക്കുന്ന രഹസ്യം; ഈ എഴുത്തുകൾ എന്തിന്?

Image Source: Andri wahyudi | Shutterstock
Image Source: Andri wahyudi | Shutterstock

ഒരുപാടു വിവരങ്ങള്‍ ഈ എഴുത്തുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. എത്ര വേഗതയില്‍ ഈ ടയര്‍ ഓടിക്കാനാവും? എത്ര വലിപ്പമുണ്ട് ടയറിന്? ഏതൊക്കെ വാഹനങ്ങള്‍ക്കാണ് അനുയോജ്യം? എന്നിങ്ങനെ വാഹനം കൈകാര്യം ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരവധി വിവരങ്ങള്‍ ടയര്‍ സ്പീഡ് റേറ്റിങില്‍ പറയുന്നുണ്ട്. സുരക്ഷിത യാത്രക്കായി ടയറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

പൂർണരൂപം വായിക്കാം... 

വിഷാദം, മദ്യപാനം; ഡിഅഡിക്ഷൻ സെന്ററിലെ ജീവിതം: ഇന്ന് ലോകമറിയുന്ന എഴുത്തുകാരി

മരിയൻ കീസ്, Image Credit: MarianKeyes/Facebook.com
മരിയൻ കീസ്, Image Credit: MarianKeyes/Facebook.com

 1963-ൽ അയർലണ്ടിലെ ലിമെറിക്കിൽ ജനിച്ച മരിയൻ, ഒരു മധ്യവർഗ കുടുംബത്തിലാണ് വളർന്നത്. കോർക്ക്, ഗാൽവേ, ഡബ്ലിൻ എന്നിവിടങ്ങളിൽ താമസിക്കേണ്ടി വന്ന കുട്ടിക്കാലം സന്തോഷകരമായിരുന്നെങ്കിലും, പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്. ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് നിയമ ബിരുദം നേടിയ ശേഷം, 1986 ൽ ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് ഒരു അഡ്മിനിസ്ട്രേറ്റീവ് ജോലിയും മരിയൻ ചെയ്തിരുന്നു.

പൂർണരൂപം വായിക്കാം... 

കേരളത്തിലും 'ഹാംസ്റ്റർ കോംബാറ്റ്' തരംഗം; പണംവാരാൻ ക്രിപ്റ്റോ 'എലി'ക്കു പിന്നാലെ

Hamster-Kombat

ഒരു രൂപ പോലും നിക്ഷേപം നടത്താതെ, പണം വൻതോതിൽ വാരാമെന്ന വാഗ്ദാനമാണ് പലരെയും ഏറെ ലളിതമായ ഈ ഗെയിമിലേക്ക് ആകർഷിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ അവതരിപ്പിക്കപ്പെട്ട ഹാംസ്റ്റർ കോംബാറ്റ് ഗെയിം ഇതിനകം ലോകമെമ്പാടുമായി കളിക്കുന്നത് 200 മില്യണിലധികം പേരാണ്; അതായത് 20 കോടിയിലേറെ പേർ.

പൂർണരൂപം വായിക്കാം... 

വീട്ടിൽ കിടന്നുറങ്ങിയ ആൾ 'നർകോട്ടിക് ഡീലർ', ചോദ്യം ചെയ്യാൻ 'സിബിഐ'; സിനിമയെ വെല്ലുന്ന തിരക്കഥ

phone-call - 1
Image Credit: Canva

ഏതുനിമിഷവും ആരെയും തേടി ഒരു ഫോൺ കോൾ വരാം. തട്ടിപ്പുകാർ അവരുടെ ഇരകളെ തേടി നാടെങ്ങും വലവിരിച്ചിരിക്കുകയാണ്. ദൈനംദിനമെന്നപോലെ എത്തുന്ന പുതിയ പുതിയ തട്ടിപ്പുകളിൽ വീഴാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണെന്ന് മാത്രം കരുതാം. രജീഷ് പയ്യന്നൂർ  തന്റെ ഒരു വിചിത്ര അനുഭവം സ്വന്തം വാക്കുകളിൽ പങ്കുവയ്ക്കുന്നു.

പൂർണരൂപം വായിക്കാം...

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com