ADVERTISEMENT

മോസ്കോ ∙ റഷ്യൻ വിപ്ലവ നായകൻ വ്ലാഡിമിർ ലെനിന്റെ 150-ാം ജന്മവാർഷികം ഇന്നലെ കടന്നു പോയത് ആരവങ്ങളില്ലാതെ. അദ്ദേഹത്തിന്റെ മൃതദേഹം എംബാം ചെയ്തു പ്രദർശിപ്പിച്ചിട്ടുള്ള റെഡ് സ്ക്വയറിലെ മുസോളിയത്തിൽ കോവിഡ് ലോക്ഡൗൺ കാരണം സന്ദർശകർ കുറവായിരുന്നു. 

സോവിയറ്റ് യൂണിയന്റെ ആദ്യ ഭരണാധികാരിയായ ലെനിന്റെ ജന്മവാർഷികത്തിന് കോവിഡ് അല്ലെങ്കിൽക്കൂടി തിളക്കമുണ്ടാകുമായിരുന്നില്ല. കാരണം, പുതിയ റഷ്യയിൽ ലെനിന്റെ ഓർമകൾക്കു പഴയ പ്രതാപമില്ല.

1870 ഏപ്രിൽ 22ന് റഷ്യയിലെ സിംബിർസ്കിലാണ് വ്ലാഡിമിർ ഇലിച്ച് ഉല്യനോവ് ജനിക്കുന്നത്. ലെനിൻ എന്ന തൂലികാനാമം പിന്നീടു പേരിന്റെ ഭാഗമായി. സഹോദരൻ അലക്സാണ്ടറാണു സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് അടുപ്പിച്ചത്. ഈ സഹോദരൻ പിന്നീടു സാർ ചക്രവർത്തിക്കെതിരെ പ്രവർത്തിച്ചതിനു വധിക്കപ്പെട്ടു.

നിയമപഠനം പൂർത്തിയാക്കിയ ലെനിനെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ 1895ൽ ഒരു വർഷത്തേക്കു സൈബീരിയയിലേക്കു നാടുകടത്തി. 1906ൽ ബോൾഷെവിക് പാർട്ടി നേതൃത്വത്തിലെത്തി. 1917ൽ സാർ ഭരണകൂടത്തിനെതിരെ ആരംഭിച്ച പോരാട്ടം വിജയത്തിലെത്തിക്കാൻ ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾക്കു കഴിഞ്ഞു. 1922ൽ സോവിയറ്റ് യൂണിയന്റെ ആദ്യ ഭരണാധികാരിയായി. 1924 ജനുവരി 21ന് 54-ാം വയസ്സിലാണ് അന്തരിച്ചത്.

English Summary: Lenin birthday function

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com