ADVERTISEMENT

ഇസ്തംബുൾ∙ ഭൂകമ്പം വൻനാശം വിതച്ച തുർക്കിയിലെ തീരനഗരമായ ഇസ്മിറിൽ മരിച്ചവരുടെ എണ്ണം 26 ആയി. ഗ്രീക്ക് ദ്വീപായ സാമോസിൽ 2 പേരാണു മരിച്ചത്. ഇസ്മിറിൽ 885 പേർക്കു പരുക്കേറ്റതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ വ്യക്തമാക്കി. 

15 പേരുടെ നില ഗുരുതരമാണ്. 180ൽ അധികം പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ടതായി കരുതുന്നു. നൂറു കണക്കിനു തുടർചലനങ്ങൾ രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തുർക്കിയുടെ എയ്ജിയൻ തീരത്തിനും ഗ്രീക്ക് ദ്വീപായ സാമോസിനുമിടയിൽ ശക്തമായ ഭൂകമ്പമുണ്ടായത്. തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്മിറിലേക്ക് സൂനാമിക്കു സമാനമായി കടൽ ഇരച്ചുകയറുകയായിരുന്നു. 20ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപൊത്തി. 5000ൽ പരം സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നൂറോളം പേരെ രക്ഷപ്പെടുത്തി. 18 മണിക്കൂറിനു ശേഷവും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ജീവനോടെ പുറത്തെടുക്കാനായത് പ്രതീക്ഷ പകരുന്നു. തുടർചലനങ്ങൾ ഭയന്നു രാത്രി മുഴുവൻ ജനങ്ങൾ തെരുവിലും ടെന്റുകളിലുമാണ് കഴിച്ചുകൂട്ടിയത്.

സാമോസിലെ തുറമുഖ നഗരമായ വതി കടൽവെള്ളത്തിൽ മുങ്ങി. ഇവിടെ 19 പേർക്കു പരുക്കേറ്റു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com