വെനസ്വേലയിൽ പാർലമെന്റ് പിടിച്ച് മഡുറോ
Mail This Article
×
കാരക്കസ് ∙ വെനസ്വേല നാഷനൽ അംസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പ് പ്രധാന പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചതോടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സോഷ്യലിസ്റ്റ് പാർട്ടിക്കും സഖ്യകക്ഷികൾക്കും സമ്പൂർണവിജയം.
പ്രതിപക്ഷ പാർട്ടികളുടെ നിയന്ത്രണത്തിലായിരുന്ന പാർലമെന്റാണ് 31% മാത്രം പോളിങ് നടന്ന തിരഞ്ഞെടുപ്പിലൂടെ മഡുറോ പിടിച്ചത്. 80% ബാലറ്റ് എണ്ണിത്തീർന്നപ്പോൾ 67.6% വോട്ടുകളാണ് മഡുറോ സഖ്യത്തിനു ലഭിച്ചത്. ബഹിഷ്കരണത്തിൽ പങ്കെടുക്കാതിരുന്ന ഒരു പ്രതിപക്ഷ സഖ്യത്തിന് 18% വോട്ടുകൾ ലഭിച്ചു.
English Summary: Venezuela legislative elections
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.