ADVERTISEMENT

റിഗ (ലാത്വിയ)∙ കൊറിയൻ ഭാഷയിൽ മലയാളിക്കു വേണ്ടി സിനിമ എടുത്ത സംവിധായകൻ എന്ന സ്നേഹവിശേഷണം നേടിയ കിം കി ഡുക് (60) വിടവാങ്ങി. വിശ്രുത ദക്ഷിണ കൊറിയൻ സംവിധായകനും തിരക്കഥാകൃത്തുമായ കിം കി ഡുക്കിന്റെ അന്ത്യം ബാൾട്ടിക് രാജ്യമായ ലാത്വിയയിൽ കോവിഡിനെ തുടർന്നായിരുന്നു. കാൻ, ബർലിൻ, വെനീസ് ചലച്ചിത്ര മേളകൾക്കു ശേഷം നവംബർ ഒടുവിലാണു ലാത്വിയയിലെത്തിയത്. അറുപതാം പിറന്നാളിന് 9 ദിവസം ബാക്കി നിൽക്കെയാണു മരണം. 2013ൽ തിരുവനന്തപുരം രാജ്യാന്തര മേളയിൽ മുഖ്യാതിഥിയായിരുന്നു.

പ്രകൃതിയും മനുഷ്യബന്ധങ്ങളും സെൻബുദ്ധിസവും ഇഴചേർന്നതായിരുന്നു കിമ്മിന്റെ ആദ്യകാല സിനിമകൾ. പിന്നീട് കടുത്ത അക്രമങ്ങളുടെ ചോരപുരട്ടി പ്രേക്ഷകരെ ഞെട്ടിച്ചു.

1996ൽ ആദ്യ ചിത്രമായ ‘ക്രൊക്കഡൈലി’ലൂടെ ലോകശ്രദ്ധ നേടി. 2004ൽ സമരിറ്റൻ ഗേളും 3–അയണും രാജ്യാന്തര പുരസ്കാരങ്ങൾ നേടി. സ്പ്രിങ് സമ്മർ ഫോൾ വിന്റർ...ആൻഡ് സ്പ്രിങ് എന്ന സിനിമ ലോകമെങ്ങും പ്രശംസ നേടി. പിയത്ത, മോബിയസ് തുടങ്ങിയ സിനിമകളും തരംഗം സൃഷ്ടിച്ചു.

English Summary: Kim Ki Duk passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com