ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പാർലമെന്റിലെ പ്രോഗ്രസീവ് കോക്കസ് അധ്യക്ഷയായി ഡമോക്രാറ്റ് നേതാവ് പ്രമീള ജയപാൽ തിരഞ്ഞെടുക്കപ്പെട്ടു. പുരോഗമനാശയക്കാരായ ഡമോക്രാറ്റിക് പ്രതിനിധികളുടെ കൂട്ടായ്മയാണിത്. ജോ ബൈഡൻ ഭരണത്തിൽ നിർണായക പങ്ക് ഈ കൂട്ടായ്മയ്ക്കുണ്ടാകും. വംശീയത, തുല്യത, കാലാവസ്ഥ അടക്കമുള്ള വിഷയങ്ങളിൽ കോക്കസിന്റെ നിലപാടുകൾക്കു വലിയ സ്വാധീനമുണ്ടാകും. പാലക്കാട് ഈശ്വരമംഗലം മുടവൻകാട് പുത്തൻവീട്ടിൽ എം.പി. ജയപാൽ – മായ ദമ്പതികളുടെ മകളാണ് പ്രമീള. 

Content Highlights: Pramila Jayapal elected as chair of Congressional Progressive Caucus

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com