ADVERTISEMENT

കുവൈത്ത് സിറ്റി ∙ അന്തരിച്ച മുൻ കുവൈത്ത് അമീർ ഷെയ്ഖ് സബാഹിന്റെ മകനും മുൻ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (72) അന്തരിച്ചു. ഇപ്പോഴത്തെ അമീർ ഷെയ്ഖ് നവാഫ് പിതൃസഹോദരനാണ്. പ്രതിരോധമന്തിയുമായിരുന്ന ഷെയ്ഖ് നാസർ, കുവൈത്തിന്റെ വികസന, സാംസ്കാരിക, വ്യാപാര മേഖലയുടെ വളർച്ചയ്ക്കായി ഒട്ടേറെ സംഭാവനകൾ നൽകി.

ആസൂത്രണ-വികസന ഉന്നതാധികാര സമിതി മേധാവി, ആധുനിക കുവൈത്തിന്റെ അടയാളമായി മാറാനിരിക്കുന്ന സിൽക്ക് സിറ്റി- ബുബ്യാൻ ദ്വീപ് നിർമാണ പദ്ധതി മേധാവി എന്നീ പദവികളും വഹിച്ചു.

സാംസ്കാരിക കേന്ദ്രമായ ദാർ അൽ അത്താർ അൽ ഇസ്‌ലാമിയയുടെ സ്ഥാപകനും ന്യൂയോർക്കിലെ മെട്രോപ്പൊലിറ്റൻ മ്യൂസിയം ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി അംഗവുമാണ്.മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷെയ്ഖ് നാസർ പലതവണ കേരളം സന്ദർശിച്ചിട്ടുണ്ട്.

English Summary: Kuwait's Sheikh Nasser dies at 72

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com