നൗറീൻ ഹസൻ ഫെഡറൽ റിസർവ് ബാങ്ക് സിഒഒ
Mail This Article
×
ന്യൂയോർക്ക് ∙ ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്കിന്റെ വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായി ഇന്ത്യൻ വംശജ നൗറീൻ ഹസൻ നിയമിതയായി. കൊച്ചി ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പ് സ്ഥാപകനും ഇന്ത്യൻ അമേരിക്കൻ വ്യവസായിയുമായ ജവാദ് ഹസന്റെ മകളാണ്.
ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി വെൽത്ത് മാനേജ്മെന്റിൽ ചീഫ് ഡിജിറ്റൽ ഓഫിസറായിരുന്നു നൗറീൻ. പ്രിൻസ്റ്റൺ സർവകലാശാലയിൽനിന്നു ബിരുദവും സ്റ്റാൻഫഡ് സർവകലാശാല ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.
English Summary: Naureen Hassan ceo of federal reserve bank
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.