ADVERTISEMENT

ബഗ്ദാദ് ∙ വിദ്വേഷം മാറ്റിവച്ചു സമാധാനത്തിനായി ഒരുമിച്ചു പ്രവർത്തിക്കാൻ ഇറാഖിലെ മുസ്‌ലിം, ക്രിസ്ത്യൻ നേതാക്കളോടു ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ‘ദൈവത്തെ ആരാധിക്കുകയും അയൽക്കാരനെ സ്നേഹിക്കുകയുമാണ് ഏറ്റവും വലിയ മതപ്രതിപത്തി. ദൈവത്തിന്റെ പേരിൽ നടക്കുന്ന ആക്രമങ്ങളാണ് ഏറ്റവും വലിയ ദൈവനിഷേധം. എതിർപ്പ്, തീവ്രവാദം, അക്രമം എന്നിവ മതവിശ്വാസിയുടെ ഹൃദയത്തിൽനിന്നുള്ളയല്ല. അവ വിശ്വാസത്തെ വഞ്ചിക്കുന്നതിനു തുല്യമാണ്. – മാർപാപ്പ പറഞ്ഞു.

ദക്ഷിണ ഇറാഖിലെ നസീറിയ്ക്കു സമീപം ഉറിൽ സർവമത സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മാർപാപ്പ. പൂർവപിതാവായ അബ്രഹാമിന്റെ ജന്മസ്ഥലമെന്ന വിശേഷിപ്പിക്കപ്പെടുന്ന ഉറിലായിരുന്നു സമ്മേളനം. മറ്റു മതവിശ്വാസമുള്ളവരെ വേറിട്ടുകാണുന്നത് സമാധാനത്തിനു വിരുദ്ധമാണെന്നും അബ്രഹാമിന്റെ മക്കൾ എന്ന നിലയിൽ സമാധാനത്തിനായി ഒരുമിച്ചു പ്രാർഥിക്കാമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

ഷിയാ ആത്മീയാചാര്യൻ ഗ്രാൻഡ് ആയത്തുല്ല അലി അൽ സിസ്താനിയെ സന്ദർശിച്ച ശേഷമാണു എൺപത്തിനാലുകാരനായ മാർപാപ്പ ഉറിലെത്തിയത്. അൽസിസ്താനി വാടകയ്ക്കു താമസിക്കുന്ന ലളിത സൗകര്യങ്ങളുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. പരമ്പരാഗത വസ്ത്രങ്ങളിഞ്ഞു കാത്തുനിന്ന പ്രദേശവാസികളുടെ സംഘം മാർപ്പായെ സ്വീകരിച്ചു. കൂടിക്കാഴ്ചയുടെ പ്രതീകമായി പ്രാവുകളെ പറത്തി.

ഷൂസ് അഴിച്ചുവച്ചു മുറിക്കുള്ളിലേക്കു കയറിയ മാർപാപ്പയെ തൊണ്ണൂറുകാരനായ അൽ സിസ്താനി എഴുന്നേറ്റുനിന്നു സ്വീകരിച്ചു. ഇരുവരും മാസ്ക് ഒഴിവാക്കിയാണു സംഭാഷണം ആരംഭിച്ചത്. ഇറാഖിന്റെ പ്രശ്നകാലത്തു ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിലകൊണ്ടതിന് അൽ സിസ്താനിയെ മാർപാപ്പ നന്ദി അറിയിച്ചു. 

40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച ചരിത്രപരമാണെന്നും വിവിധ മതവിഭാഗങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും വത്തിക്കാൻ അറിയിച്ചു.

English Summary: Pope Francis historic visit to Iraq

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com