ADVERTISEMENT

ബഗ്ദാദ് ∙ സമാധാനപരമായ സഹവർത്തിത്വം വേണമെന്ന സന്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പയും ഷിയാ ആത്മീയാചാര്യൻ ഗ്രാൻഡ് ആയത്തുല്ല അലി അൽ സിസ്താനിയും കൂടിക്കാഴ്ച നടത്തി. ഇറാഖ് സന്ദർശനത്തിനെത്തിയ മാർപാപ്പ, നജഫിലെ ഇമാംഅലി പുണ്യകേന്ദ്രത്തിനു സമീപമുള്ള വസതിയിലെത്തിയാണ് അൽ സിസ്താനിയെ കണ്ടത്. കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ മതനേതാക്കൾക്ക് പങ്കുവഹിക്കാനുണ്ടെന്നും മറ്റു ഇറാഖികൾക്കുള്ള പൂർണ അവകാശങ്ങൾ ക്രിസ്ത്യാനികൾക്കുമുണ്ടെന്നും അൽ സിസ്താനി പറഞ്ഞു.  ഐഎസ് അധിനിവേശകാലത്ത് കഠിന പീഡനം നേരിട്ട ഇറാഖിലെ ന്യൂനപക്ഷങ്ങൾക്കു പ്രതീക്ഷ പകരുന്നതാണ് ഷിയാ വിഭാഗത്തിന്റെ പരമോന്നത നേതാവായ അൽ സിസ്താനിയുടെ വാക്കുകൾ.

പൂർവപിതാവായ അബ്രഹാമിന്റെ ജന്മസ്ഥലമെന്നു ക്രിസ്ത്യാനികളും മുസ്‌‌ലിംകളും ജൂതരും വിശ്വസിക്കുന്ന ദക്ഷിണ ഇറാഖിലെ ഉർ സന്ദർശിച്ച മാർപാപ്പ അവിടെ സർവമത സമ്മേളനത്തിലും പങ്കെടുത്തു. വൈകിട്ട് ബഗ്ദാദിലെത്തി സെന്റ് ജോസഫ് കൽദായ കത്തീഡ്രലിൽ കുർബാന അർപ്പിച്ചു. മുൻപ് ഐഎസ് ശക്തികേന്ദ്രമായിരുന്ന വടക്കൻ ഇറാഖിലെ മൊസൂളിലാണ് മാർപാപ്പയുടെ ഇന്നത്തെ സന്ദർശനം. ചതുർദിന സന്ദർശനത്തിനു വെള്ളിയാഴ്ചയാണു മാർപാപ്പ ഇറാഖിലെത്തിയത്.

English Summary: Pope Francis Iraq visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com