ADVERTISEMENT

ഗോമ ∙ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ മേഖലയായ ഗോമയിൽ അഗ്നിപർവതം പൊട്ടി വൻ ലാവ പ്രവാഹം. നൂറുകണക്കിനു വീടുകളെ മുക്കി ലാവ പരന്നതോടെ, രാത്രിയിൽ ആയിരങ്ങളാണു പലായനം ചെയ്തത്. ലാവ പ്രവാഹം 20 ലക്ഷം ജനസംഖ്യയുള്ള ഗോമ നഗരത്തിനു സമീപമെത്തി നിന്നത് ആശ്വാസമായി. നഗരത്തിൽനിന്ന് 10 കിലോമീറ്റർ അകലെയാണു അഗ്നിപർവതം.

ശനിയാഴ്ച രാത്രിയാണ് അഗ്നിപർവതമായ മൗണ്ട് നിരഗോംഗോ പൊട്ടി ഓറഞ്ച് നിറത്തിലുള്ള ലാവ താഴ്‌വാരങ്ങളിലേക്കു ഒഴുകാൻ തുടങ്ങിയത്. കയ്യിൽ കിട്ടിയതുമെടുത്ത് ആയിരങ്ങൾ ഓടി. ആയിരക്കണക്കിനു ഗോമ നഗരവാസികളെയും ഒഴിപ്പിച്ചു. പുലർച്ചയായപ്പോഴേക്കും ഗോമ നഗരത്തിനു സമീപം ലാവ ഉറഞ്ഞു. ആകാശമാകെ കറുത്തപുക മൂടിനിന്നു. ചില 3 നില കെട്ടിടം വരെ ലാവയിൽ മുങ്ങിപ്പോയി.

English Summary: Volcano erupts in nearly two decades near Congo’s Goma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com