ADVERTISEMENT

ലുസാക∙ ആഫ്രിക്കൻ രാജ്യമായ സാംബിയയുടെ ആദ്യ പ്രസിഡന്റ് കെന്നത് കൗണ്ട (97) അന്തരിച്ചു. ന്യുമോണിയ ബാധിതനായ കൗണ്ടയെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാംബിയയെ സ്വാതന്ത്യ്രത്തിലേക്കു നയിച്ച കെന്നത്ത് കൗണ്ട 27 വർഷം പ്രസിഡന്റ് പദത്തിലിരുന്നശേഷം 1991ലാണു സ്‌ഥാനമൊഴിഞ്ഞത്.

1970 മുതൽ 73 വരെ ചേരിചേരാ പ്രസ്‌ഥാനത്തിന്റെ അധ്യക്ഷനുമായിരുന്നു. ഇന്ത്യൻ ആചാര്യന്റെ നിർദേശപ്രകാരം എപ്പോഴും ഇടംകയ്യിൽ ചേർത്തുവച്ചിരുന്ന വെള്ളത്തൂവാല അദ്ദേഹത്തിന്റെ വേഷധാരണത്തിലെ പ്രത്യേകതയായിരുന്നു. അധ്യാപകനായി ജീവിതം ആരംഭിച്ച കൗണ്ട ആഫ്രിക്കൻ രാജ്യങ്ങളുടെ വിമോചനസമരത്തിനു നേതൃത്വം നൽകി. 

ഭരണത്തിലിരിക്കുമ്പോൾ വിദ്യാഭ്യാസ–സാമ്പത്തിക രംഗങ്ങളിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ സാംബിയയുടെ വികസനത്തിന് അടിത്തറ പാകി. 1986ൽ മകൻ എയ്ഡ്സ് ബാധിതനായി മരിച്ചതിനെത്തുടർന്ന് എച്ച്‌ഐവി, എയ്‌ഡ്‌സ് വ്യാപന നിയന്ത്രണത്തിനായി ചിൽഡ്രൻ ഓഫ് ആഫിക്ക എന്ന സംഘടനയ്ക്കു രൂപം നൽകി.

2007ൽ മദ്രാസ് മെഡിക്കൽ മിഷൻ രജത ജൂബിലി പ്രഭാഷണത്തിൽ പങ്കെടുത്തിരുന്നു. ഭാര്യ ബെറ്റി കൗണ്ട 2012ൽ മരിച്ചു. യുണൈറ്റഡ‍് നാഷനൽ ഇൻഡിപെൻഡൻസ് പാർട്ടി നേതാവ് തിൽയെൻജി കൗണ്ട ഉൾപ്പെടെ എട്ടു മക്കളുണ്ട്.

English Summary: Zambia former president Kenneth Kaunda passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com