രാജ്യം വിട്ടത് ജീവൻ രക്ഷിക്കാൻ: അഷ്റഫ് ഗനി; പലായനത്തിനു ശേഷമുള്ള ആദ്യ വിഡിയോ പുറത്ത്
Mail This Article
ദുബായ് ∙ ‘ധരിച്ചിരുന്ന വേഷവുമായി, ചെരിപ്പു പോലും മാറ്റാനുള്ള സാവകാശം കിട്ടാതെയാണ് ഞാൻ രാജ്യം വിട്ടത്. അവിടെ തുടർന്നിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നു’– പലായനം ചെയ്ത അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി വിഡിയോ സന്ദേശത്തിൽ പറയുന്നു.
രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേറെ മാർഗമില്ലായിരുന്നെന്നും രാജ്യത്തു മടങ്ങിയെത്തുമെന്നും പലായനത്തിനു ശേഷമുള്ള ആദ്യ വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഗനിയും കുടുംബവും യുഎഇയിലാണ് അഭയം തേടിയിരിക്കുന്നത്.
കോടിക്കണക്കിനു ഡോളർ രാജ്യത്തിന്റെ ഖജനാവിൽനിന്നു മോഷ്ടിച്ചാണു താൻ കടന്നതെന്ന തജിക്കിസ്ഥാൻ അംബാസഡറുടെ ആരോപണം അദ്ദേഹം നിഷേധിച്ചു. അഫ്ഗാൻ സുരക്ഷാസേനയ്ക്കു നന്ദിപറഞ്ഞ അദ്ദേഹം ചർച്ചകളിലെ പരാജയം കാരണമാണ് താലിബാൻ അധികാരത്തിലെത്തിയതെന്നും ചൂണ്ടിക്കാട്ടി.
English Summary: Ashraf Ghani first video after fleeing from Afghanistan