ADVERTISEMENT

ഇസ്തംബുൾ ∙ ‘ആയ’– ദുരിതങ്ങൾക്കിടയിലും ബാക്കിയാവുന്ന പ്രതീക്ഷയുടെ മറുവാക്ക്! വടക്കൻ സിറിയയിൽ ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ പിറന്ന പെൺകുഞ്ഞ് ഇനി ഈ പേരിൽ അറിയപ്പെടും. ‘ദൈവത്തിന്റെ അടയാളം’, ‘വിസ്മയം’ എന്നൊക്കെയാണ് ‘ആയ’ എന്ന വാക്കിനർഥം.

കഴിഞ്ഞ തിങ്കളാഴ്ച ഭൂകമ്പം ഉണ്ടായി 10 മണിക്കൂറിലധികം കഴിഞ്ഞ് ജെൻഡറിസിലെ രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോ‍ൾ അവളുടെ പൊക്കിൾക്കൊടി അമ്മ അഫ്ര അബു ഹാദിയയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേ‍ർപ്പെട്ടിരുന്നില്ല. അഞ്ചുനില പാർപ്പിട സമുച്ചയത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ അച്ഛനും അമ്മയും 4 സഹോദരങ്ങളും പിറന്നപ്പോഴേ അവൾക്കു നഷ്ടമായിക്കഴിഞ്ഞിരുന്നു. പക്ഷേ, ദുരിതങ്ങൾക്കു നടുവിലേക്കു കൺതുറന്ന അനാഥക്കുട്ടിയെ ഏറ്റെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ തയാറായി. 

മാതൃസഹോദരൻ സലാ അൽ-ബദ്രാന്റെ സംരക്ഷണയിലാണ് ആയ ഇപ്പോൾ. ഇദ്ദേഹത്തിന്റെ വീടും ഭൂകമ്പത്തിൽ തകർന്നു. 11 പേരടങ്ങുന്ന കുടുംബം ഇപ്പോൾ താൽക്കാലിക കൂടാരത്തിലാണു താമസം. ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും നേരത്തേ ഭയന്നതുപോലെ നട്ടെല്ലിനു പരുക്കില്ലെന്നും ഡോക്ടർമാർ വെളിപ്പെടുത്തി.

English Summary: Baby born in rubble of Syria earthquake is named Aya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com