1908 മോഡൽ ഹാർലി ഡേവിഡ്സണ് 7.72 കോടി രൂപ
Mail This Article
'ലാസ് വേഗസ് (യുഎസ്) ∙ 1908ൽ പുറത്തിറങ്ങിയ ഹാർലി ഡേവിഡ്സൺ മോട്ടർ സൈക്കിളിനു വിന്റേജ് ലേലത്തിൽ റെക്കോർഡ് വില. കഴിഞ്ഞ മാസം നടന്ന ലേലത്തിൽ 9.35 ലക്ഷം ഡോളറിനാണ് ( ഏകദേശം 7.72 കോടി രൂപ) ‘സ്ട്രാപ് ടാങ്ക്’ ഹാർലി ഡേവിഡ്സൺ വിറ്റുപോയത്. ബൈക്കിന്റെ ഇന്ധന ടാങ്കിനെ ഫ്രെയിമിനോടു ഘടിപ്പിച്ചു നിർത്തുന്ന നിക്കൽ പൂശിയ സ്റ്റീൽ ബാൻഡുകളാണ് സ്ട്രാപ് ടാങ്ക് എന്ന പേരിനാധാരം.
1908ൽ പുറത്തിറങ്ങിയ 450 സ്ട്രാപ് ടാങ്ക് മോട്ടർ സൈക്കിളുകളിൽ 12 എണ്ണം മാത്രമേ ലോകത്ത് അവേശേഷിക്കുന്നുളളൂ. റെക്കോർഡ് വിലയ്ക്ക് ലേലത്തിൽ പോയ ബൈക്കിന്റെ ടാങ്ക്, ചക്രങ്ങൾ, എൻജിൻ ബെൽറ്റ് പുള്ളി, സീറ്റ് കവർ എന്നിവയും 1908ലേത് തന്നെയാണ്.
1907ൽ പുറത്തിറങ്ങിയ സ്ട്രാപ് ടാങ്കിന്റെ പുനഃസ്ഥാപിക്കാത്ത ഒരു പതിപ്പും ലേലത്തിൽ വിറ്റുപോയി. 7.15 ലക്ഷം ഡോളറാണ് (5.9 കോടി രൂപ) ലഭിച്ചത്.
English Summary: Rare 1908 Harley-Davidson becomes most expensive motorcycle ever sold at auction