ADVERTISEMENT

ലണ്ടൻ ∙ കോളനിഭരണ കാലത്ത് ഇന്ത്യയിൽനിന്നു ബ്രിട്ടിഷുകാർ കൈവശപ്പെടുത്തിയ കോഹിനൂർ രത്നം ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ അദ്ദേഹത്തിന്റെ പത്നി കാമില അണിയില്ല. 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണവേളയിൽ രാജപത്നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കിയെടുത്തു കാമില ധരിക്കുമെന്ന് ബക്കിങ്ങാം കൊട്ടാരം അറിയിച്ചു. ഈ കിരീടത്തിന്റെ രൂപകൽപനയിൽ മാറ്റം വരുത്തി കോഹിനൂറിനു പകരം കള്ളിനൻ വജ്രക്കല്ലുകൾ പതിച്ച് അലങ്കരിക്കും. 

1849ൽ ഈസ്റ്റ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തി വിക്ടോറിയ രാജ്ഞിക്കു സമ്മാനിച്ചതാണ് 105 കാരറ്റിന്റെ കോഹിനൂർ രത്നം. കഴിഞ്ഞ സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരവേളയിൽ മൃതദേഹപേടകത്തിനു മുകളിൽ‌ കോഹിനൂർ പ്രദർശിപ്പിച്ചിരുന്നു. രാജപത്നിയെന്ന നിലയിൽ എലിസബത്ത് രാജ്ഞിയുടെ അമ്മ 1937ൽ അണിഞ്ഞ കിരീടത്തിലാണ് ഇപ്പോൾ കോഹിനൂർ ഉള്ളത്. 

English Summary: Queen consort Camilla chooses crown without Kohinoor for King Charles coronation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com