ADVERTISEMENT

സ്വീഡൻ ∙ സ്വീഡനിൽ നടന്ന റോഡ് ഉപരോധസമരത്തിനിടെ നിയമലംഘനം നടത്തിയെന്ന കേസിൽ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന് 1500 സ്വീഡിഷ് ക്രോണർ (ഏകദേശം 12,000 രൂപ) പിഴശിക്ഷ വിധിച്ചു. കുറ്റകൃത്യങ്ങളിലെ ഇരകൾക്ക് നൽകാനുള്ള ഫണ്ടിലേക്ക് 1000 ക്രോണർ കൂടി നൽകണം. ദക്ഷിണ സ്വീഡനിലെ മാൽമോയിലെ ജില്ലാ കോടതിയുടേതാണു വിധി. 

ജൂൺ 19നു സ്വീഡനിലെ മാൽമോ തുറമുഖത്ത് ഓയിൽ ടെർമിനലിലേക്കുള്ള ഗതാഗതം തടഞ്ഞായിരുന്നു ഗ്രേറ്റയുടെയും ‘റിക്ലെയിം ദ് ഫ്യൂച്ചർ’ സംഘടനാ പ്രവർത്തകരുടെയും സമരം. റോഡ് ഒഴിഞ്ഞ് സ്ഥലം വിടാൻ പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാൻ കൂട്ടാക്കിയില്ലെന്നാണു കേസ്. 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളും ചുമത്തിയിരുന്നു. ടാങ്കർ ലോറികൾ തടഞ്ഞതും ഗ്രേറ്റ അതിന്റെ സെൽഫികൾ പങ്കുവച്ചതും വാർത്തയായിരുന്നു. ആ നിയമലംഘനം അത്യാവശ്യമായിരുന്നുവെന്നു ഗ്രേറ്റ പ്രതികരിച്ചു. ഇരുപതുകാരിയായ ഗ്രേറ്റയുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പിഴ നിശ്ചയിച്ചത്. 

English Summary : Swedish court fines Greta Thunberg for disobeying police order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com