‘സാഹിത്യം ചോർത്തുന്നു’; നിർമിതബുദ്ധിക്കെതിരെ യുഎസ് എഴുത്തുകാർ
Mail This Article
×
ലൊസാഞ്ചലസ് ∙ മൈക്രോസോഫ്റ്റിന്റെ നിർമിതബുദ്ധി (എഐ) സംരംഭമായ ഓപ്പൺഎഐക്കെതിരെ യുഎസിലെ പ്രമുഖ എഴുത്തുകാർ കോടതിയെ സമീപിച്ചു. എഐ അധിഷ്ഠിത ചാറ്റ്ജിപിടിയിൽ തങ്ങളുടെ രചനകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നാരോപിച്ചാണു ജോൺ ഗ്രഷം, ജോനാഥൻ ഫ്രാൻസൻ, ജോർജ് സോൻഡസ്, ജോഡി പീകോ, ഗെയിം ഓഫ് ത്രോൺസ് ഗ്രന്ഥകാരൻ ജോർജ് ആർ.ആർ. മാർട്ടിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൻഹാറ്റൻ കോടതിയിൽ ഹർജി നൽകിയത്.
എഐ സംവിധാനങ്ങൾ സർഗാത്മക രചനകളുടെ ഡേറ്റ ഉപയോഗിക്കുന്നതിനെതിരെ മെറ്റ പ്ലാറ്റ്ഫോംസിനും സ്റ്റബിലിറ്റി എഐക്കുമെതിരെ ദൃശ്യകലാകാരന്മാരുടെ സംഘടനകൾ നൽകിയ സമാനമായ കേസുകളും കോടതിയുടെ പരിഗണനയിലുണ്ട്.
English Summary:Authors Guild against AI
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.